
Back to Home

മോസ്കോ: റഷ്യന് എണ്ണ കമ്പനികള്ക്കതിരായ യുഎസ് ഉപരോധങ്ങള്ക്കെതിരെ രൂക്ഷ പ്രതികരണവുമായി റഷ്യന് പ്രസിഡന്റ് വ്ലാഡിമിര് പുട്ടിന്. വാഷിങ്ടണിന്റെയോ മറ്റേത് രാജ്യത്തിന്റെയോ സമ്മര്ദങ്ങള്ക്കു മുന്നില് മോസ്കോ തലകുനിക്കില്ലെന്ന് പുട്ടിന് പറഞ്ഞു. റഷ്യന് പ്രദേശങ്ങള് ലക്ഷ്യംവച്ചുള്ള ഏതു ആക്രമണത്തിനും വളരെ ഗൗരവമേറിയതും രൂക്ഷമായ മറുപടിയുണ്ടാകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. റഷ്യ യുഎസ് ബന്ധത്തെ ശക്തിപ്പെടുത്താത്ത ശത്രുതാപരമായ പ്രവര്ത്തി എന്നാണ് യുഎസ് ഉപരോധത്തെ പുട്ടിന് വിശേഷിപ്പിച്ചത്. യുഎസ് ഉപരോധങ്ങള് സൗഹൃദപരമല്ലാത്ത പ്രവൃത്തിയാണെന്നും അവ ചില പ്രത്യാഘാതങ്ങള് സൃഷ്ടിക്കാന് സാധ്യതയുണ്ടെങ്കിലും, അവ സമ്പദ് വ്യവസ്ഥയെ ബാധിക്കില്ലയെന്നും പുട്ടിന് പറഞ്ഞു.
