
Back to Home

ഡാലസ്: കോട്ടയം വടവാതൂര്‍ പൗരസ്ത്യ വിദ്യാപീഠത്തിന്‍റെ കീഴില്‍ ചിക്കാഗോ സെന്‍റ് തോമസ് സീറോ മലബാര്‍ രൂപതയുടെ മതബോധന ഡിപ്പാര്‍ട്ട്മെന്‍റായ മാര്‍ത്തോമാ തിയോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്ന ദൈവശാസ്ത്ര പഠനത്തില്‍, ഡാലസ് സെന്‍റ് തോമസ് സീറോ മലബാര്‍ ഫെറോനാ ദേവാലയത്തിലെ 22 അല്‍മായര്‍ ഡിപ്ലോമ ബിരുദം നേടി.
വിശ്വാസ പരിശീലന ചരിത്രത്തിലെ ഈ സുപ്രധാന നാഴികക്കല്ലിന് സാക്ഷ്യം വഹിച്ചുകൊണ്ട് മിഷന്‍ സണ്‍ഡേ ദിനത്തില്‍ ബിരുദദാന ചടങ്ങ് നടന്നു.
ഫെറോനാ വികാരി റവ. ഫാ. സിബി സെബാസ്റ്റ്യന്‍ കൊച്ചീറ്റത്തോട്ടത്ത് ഡിപ്ലോമ കരസ്ഥമാക്കിയ 22 ബിരുദധാരികള്‍ക്ക് സര്‍ട്ടിഫിക്കറ്റും ഡിപ്ലോമയും വിതരണം ചെയ്തു.
ഫാ. സിബി സെബാസ്റ്റ്യന്‍ ബിരുദധാരികളെ അഭിനന്ദിച്ചു. ദേവാലയത്തിലെ ആദ്യത്തെ തിയോളജി ബിരുദധാരികളുടെ ബാച്ചാണിത്. റോമിലെ പൊന്തിഫിക്കല്‍ ഓറിയന്‍റല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുമായി അഫിലിയേറ്റ് ചെയ്ത ദൈവശാസ്ത്ര ബിരുദമാണിത്.
ദൈവത്തെയും സഭയെയും കുറിച്ച് ആഴത്തില്‍ അറിയുന്നതിനും വിശ്വാസം ശക്തിപ്പെടുത്തുന്നതിനുമായി മുതിര്‍ന്നവര്‍ക്കായി രൂപീകരിച്ച ഈ കോഴ്സ്, ചിക്കാഗോ രൂപതയില്‍ 2019 നു ആരംഭിച്ചു.
ഇടവക ഭാരവാഹികളും വിശ്വാസ പരിശീലന അധ്യാപകരും ബിരുദധാരികളെ അനുമോദിക്കാനായി ചടങ്ങില്‍ സന്നിഹിതരായിരുന്നു. മാനുവല്‍ ജോസഫ് (സൗത്ത് സോണ്‍), എലിസബത്ത് ആന്‍റണി (ഇടവക) എന്നിവര്‍ ആയിരുന്നു കോര്‍ഡിനേറ്റേഴ്സ്.
