A Panorama of Political, Social, Cultural and Heritage of East and West

Times of America is a periodical News on Monthly. It is a panorama of Political, Social, cultural and heritage of East and West.

Back to Home

കാനഡ മാര്‍ത്തോമ്മാ ഭദ്രാസനത്തില്‍ സഭാ ദിനാചരണം നടന്നു - പി.പി ചെറിയാന്‍

ന്യൂയോര്‍ക്: മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ ആഭിമുഖ്യത്തില്‍ 21 ഞായറാഴ്ച സഭാ ദിനമായി ആചരിച്ചു. സഭയുടെ പരമാധ്യക്ഷന്‍ ഡോ. തിയോഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത നല്‍കിയ 170-ാം നമ്പര്‍ സര്‍ക്കുലര്‍ പ്രകാരമാണ് നോര്‍ത്ത് അമേരിക്ക കാനഡ മാര്‍ത്തോമ്മാ ഭദ്രാസനത്തിലെ ഇടവകകളില്‍ ക്രമീകരണങ്ങള്‍ നടത്തിയത്. ഭാരതത്തിന്‍റെ അപ്പസ്തോലനായ വിശുദ്ധ തോമാശ്ലീഹായെ സ്മരിക്കുന്നതിനും സഭയുടെ വിവിധ ശുശ്രൂഷകള്‍ക്കായി പ്രാര്‍ത്ഥിക്കുന്നതിനുമായാണ് ഈ ദിനം നീക്കിവെച്ചിരിക്കുന്നത്.

സഭ ക്രിസ്തുവിന്‍റെ മാര്‍ഗ്ഗം എന്നതായിരുന്നു ഈ വര്‍ഷത്തെ സഭാ ദിന പ്രമേയം. എല്ലാ ഇടവകകളിലും വിശുദ്ധ കുര്‍ബാനയും പ്രത്യേക പ്രാര്‍ത്ഥനകളും നടന്നു. അയല്‍ ഇടവകകളുമായി ചേര്‍ന്ന് സംയുക്ത ആരാധനകളും ധ്യാനയോഗങ്ങളും ഈ ദിനത്തില്‍ സംഘടിപ്പിക്കപ്പെട്ടു. സഭാ ദിനത്തിലെ ആരാധനയില്‍ ലഭിച്ച സ്തോത്രകാഴ്ചകള്‍ സഭയുടെڅസെന്‍റ് തോമസ് എപ്പിസ്കോപ്പല്‍ ഫണ്ടിലേക്ക്چമാറ്റിവെച്ചു.

ക്രിസ്തുവിന്‍റെയും ക്രൂശിന്‍റെയും വഴിയില്‍ സഞ്ചരിക്കുന്ന ഉന്മേഷദായകമായ ഒരു സഭയായി വളരാന്‍ ഈ ദിനാചരണം വിശ്വാസികളെ ആഹ്വാനം ചെയ്തു. ദൗത്യമേഖലകളില്‍ പുതുവീക്ഷണത്തോടെ വിശ്വസ്തരായ കാര്യവിചാരകരായി സേവനംചെയ്യാന്‍ പരിശുദ്ധാത്മാവ് ശക്തിപ്പെടുത്തട്ടെ എന്ന പ്രാര്‍ത്ഥനയോടെ സഭാ ദിനാചരണം സമാപിച്ചു.


2019 February