A Panorama of Political, Social, Cultural and Heritage of East and West

Times of America is a periodical News on Monthly. It is a panorama of Political, Social, cultural and heritage of East and West.

Back to Home

നോര്‍ത്ത് അമേരിക്കന്‍ മലയാളി ക്രിസ്ത്യന്‍ സിംഗിള്‍സ് സംഗമം ഫാള്‍ ഇന്‍ മലയാലവ്چഒക്ടോബര്‍ 17ന് ഹൂസ്റ്റണില്‍ - മാര്‍ട്ടിന്‍ വിലങ്ങോലില്‍

ഹൂസ്റ്റണ്‍: നോര്‍ത്ത് അമേരിക്കയിലെ മലയാളി ക്രിസ്ത്യന്‍ യുവാക്കള്‍ക്കായിڅഫാള്‍ ഇന്‍ മലയാലവ്چസംഘടിപ്പിക്കുന്ന നാലാമത് വാര്‍ഷിക സിംഗിള്‍സ് സ്പീഡ് ഡേറ്റിംഗ് സംഗമം 2026 ഒക്ടോബര്‍ 17 ശനിയാഴ്ച ടെക്സസിലെ ഹൂസ്റ്റണില്‍ വെച്ച് നടക്കും.

വിവിധ ക്രിസ്തീയ സഭാവിഭാഗങ്ങളില്‍ പെട്ട 24നും 38നും ഇടയില്‍ പ്രായമുള്ള ഉദ്യോഗസ്ഥരായ ചെറുപ്പക്കാരെ ലക്ഷ്യമിട്ടാണ് ഈ കൂട്ടായ്മ ഒരുക്കുന്നത്. അമേരിക്കയിലെയും കാനഡയിലെയും വിവിധ നഗരങ്ങളില്‍ നിന്നുള്ള പങ്കാളികള്‍ ഇതില്‍ പങ്കെടുക്കും.

എഫ്.ഐ.എമ്മിന്‍റെ ശാസ്ത്രീയവും സുതാര്യവുമായ മാച്ച് മേക്കിംഗ് രീതിയിലൂടെ, ഓരോ പങ്കാളിക്കും അനുയോജ്യരായ 10 മുതല്‍ 20 വരെ വ്യക്തികളുമായി നേരിട്ട് സംസാരിക്കാനും സൗഹൃദം പങ്കുവെക്കാനും അവസരമുണ്ടാകും. വണ്‍ഓണ്‍വണ്‍ സംഭാഷണങ്ങള്‍ക്ക് പുറമേ, പങ്കാളികള്‍ക്കായി വിവിധ ഗെയിമുകള്‍, ഇന്‍ററാക്ടീവ് പ്രോഗ്രാമുകള്‍, ലൈവ് എന്‍റര്‍ടൈന്‍മെന്‍റ്, അത്താഴ വിരുന്ന് എന്നിവയും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളില്‍ നടന്ന സംഗമങ്ങളിലൂടെ പരിചയപ്പെട്ട നിരവധി പേര്‍ ഇതിനോടകം വിവാഹിതരായതായി സംഘാടകര്‍ അറിയിച്ചു. മുന്‍വര്‍ഷങ്ങളേക്കാള്‍ വലിയ പങ്കാളിത്തമാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. രജിസ്ട്രേഷന് www.fallinmalayalove.com -


.

2019 February