A Panorama of Political, Social, Cultural and Heritage of East and West

Times of America is a periodical News on Monthly. It is a panorama of Political, Social, cultural and heritage of East and West.

Back to Home

ഇന്ത്യക്കാരെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ക്കെതിരെ രൂക്ഷ പ്രതികരണവുമായി രാജ കൃഷ്ണമൂര്‍ത്തി - പി. പി ചെറിയാന്‍


ചിക്കാഗോ: അമേരിക്കയിലുള്ള ഇന്ത്യക്കാരെക്കുറിച്ച് ഉയര്‍ന്നുവന്ന വംശീയ പരാമര്‍ശങ്ങള്‍ക്കെതിരെയും കുടിയേറ്റ ചര്‍ച്ചകള്‍ക്കെതിരെയും രൂക്ഷമായ പ്രതികരണവുമായി യു.എസ് കോണ്‍ഗ്രസ് അംഗം രാജ കൃഷ്ണമൂര്‍ത്തി. ഇന്ത്യന്‍ അമേരിക്കക്കാരെ ഒരു 'ഇന്ത്യന്‍ പ്രശ്നമായി' ചിത്രീകരിക്കുന്നത് വംശീയവും വിദേശീയരോടുള്ള വെറുപ്പും നിറഞ്ഞതാണെന്നും, അത് അമേരിക്കന്‍ മൂല്യങ്ങള്‍ക്ക് എതിരാണെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്ക ഏത് വംശത്തിനും മതത്തിനും അതീതമായി എല്ലാവര്‍ക്കും അവകാശപ്പെട്ടതാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഒരു പോഡ്കാസ്റ്റില്‍ ഇന്ത്യന്‍ കുടിയേറ്റത്തെയും എച്ച്1ബി വീസകളെയും കുറിച്ചു നടന്ന ചര്‍ച്ചകളും, അതിനെത്തുടര്‍ന്നുണ്ടായ വിവാദങ്ങളുമാണ് പുതിയ ചര്‍ച്ചകള്‍ക്ക് കാരണം. അമേരിക്ക എന്നത് രക്തബന്ധങ്ങളുടെ പേരിലല്ല, മറിച്ച് ആശയങ്ങളുടെ പേരില്‍ ഉണ്ടായ രാജ്യമാണെന്നും കൃഷ്ണമൂര്‍ത്തി കൂട്ടിച്ചേര്‍ത്തു.

2019 February