
Back to Home
ഒഹായോ: ഉറങ്ങിക്കിടക്കുകയായിരുന്ന ഭാര്യയെ തലയ്ക്ക് പിന്നില്‍ വെടിവെച്ചു കൊലപ്പെടുത്തിയ കേസില്‍ മുന്‍ അമേരിക്കന്‍ ഐഡല്‍چമത്സരാര്‍ത്ഥിയും മ്യൂസിക് പാസ്റ്ററുമായ കാലെബ് ഫ്ളിന്‍ (40) കുറ്റക്കാരനാണെന്ന് ഒഹായോ കോടതി കണ്ടെത്തി. കൊലപാതകം, തെളിവ് നശിപ്പിക്കല്‍ ഉള്‍പ്പെടെ ഇയാള്‍ക്കെതിരെയുള്ള ഒന്‍പത് ചാര്‍ജുകളും കോടതി ശരിവെച്ചു. ഒക്ടോബര്‍ 5ന് പ്രഖ്യാപിക്കുന്ന ശിക്ഷാവിധിയിലൂടെ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം തടവുശിക്ഷ ലഭിച്ചേക്കും.
ഈ വര്‍ഷം ഫെബ്രുവരി 16നായിരുന്നു അമേരിക്കയെ നടുക്കിയ കൊലപാതകം നടന്നത്. ടിപ്പ് സിറ്റിയിലെ വസതിയില്‍ വെച്ച് ഭാര്യ ആഷ്ലി ഫ്ളിന്നിനെ (37) കാലെബ് വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു. വീട്ടില്‍ അക്രമികള്‍ അതിക്രമിച്ചു കയറി ഭാര്യയെ വധിച്ചു എന്ന് വരുത്തിതീര്‍ക്കാനാണ് പ്രതി ആദ്യം ശ്രമിച്ചത്. എന്നാല്‍, മൂന്ന് മണിക്കൂറില്‍ താഴെ മാത്രം നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ ജൂറി പ്രതി കുറ്റക്കാരനാണെന്ന് വിധിക്കുകയായിരുന്നു. വിധി കേട്ട പ്രതി കോടതിയില്‍ പൊട്ടിക്കരഞ്ഞു.
കാലെബ് ഫ്ളിന്‍ തന്‍റെ സഭയിലെ മുന്‍ ഇന്‍റേണായ അലീഗ ബോട്നര്‍ (24) എന്ന യുവതിയുമായി 18 മാസമായി പ്രണയത്തിലായിരുന്നു. വിവാഹ മോചനം നേടിയാല്‍ കുട്ടികളുടെ സംരക്ഷണം നഷ്ടപ്പെടുമെന്ന ഭയവും, ഭാര്യയുടെ കുടുംബ ബിസിനസ്സിലെ ജോലിയും സഭയിലെ പാസ്റ്റര്‍ പദവിയും നഷ്ടപ്പെടുമെന്ന ആശങ്കയുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.
ഇരുവരും തമ്മില്‍ കൈമാറിയ ഒരു ലക്ഷത്തോളം വരുന്ന ഫോണ്‍ സന്ദേശങ്ങള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ വായിച്ചു. ڇഅവളെ കൊന്നുകളയാന്‍ ജയിലില്‍ പോകാത്ത വഴികളെക്കുറിച്ച് ഞാന്‍ ചിന്തിക്കുകയാണ്, അവള്‍ മരിച്ചു കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്ڈഎന്നിങ്ങനെ കാലെബ് കാമുകിക്ക് അയച്ച മെസേജുകളും, കൊലപാതകം നടന്ന സമയത്തെ പ്രതിയുടെ ആപ്പിള്‍ വാച്ച്, ഐഫോണ്‍ എന്നിവയിലെ ഡിജിറ്റല്‍ തെളിവുകളും കേസില്‍ നിര്‍ണ്ണായകമായി.
2013ല്‍ പ്രശസ്ത റിയാലിറ്റി ഷോയായ അമേരിക്കന്‍ ഐഡല്‍چപന്ത്രണ്ടാം സീസണില്‍ പങ്കെടുത്തതിലൂടെയാണ് കാലെബ് ഫ്ളിന്‍ ശ്രദ്ധേയനാകുന്നത്.
